കോതമംഗലം:മുനമ്പത്തെ ജനങ്ങങ്ങടെ മൗലികാവകാശങ്ങൾ ഹനിക്കരുതെന്ന് പിതൃവേദി ഊന്നുകൽ ഫോറോന കൺവൻഷൻ ആവശ്യപ്പെട്ടു. അതിജിവനത്തിനായുള്ള പോരാട്ടത്തിൽ മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി.
കോതമംഗലം രൂപത പിതൃവേദിയുടെ നേതൃത്വത്തിലാണ് ഊന്നുകള്‍ ഫൊറോന കൺവെൻഷൻ സംഘടിപ്പിച്ചത്.രൂപതാ പ്രസിഡന്റ് പ്രൊഫ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാദർ മാത്യു അത്തിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഇടവക തലത്തിൽ പിതൃവേദി യൂണിറ്റുകൾ ശക്തിപ്പെടണം എന്നും ഇടവകയുടെ വളർച്ചയ്ക്ക് പിതൃവേദി അംഗങ്ങൾ നേതൃത്വം നൽകണമെന്നും നമ്മുടെ വിശ്വാസം സംരക്ഷിക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാം ഏർപ്പെടണമെന്നും മിഷ്യൻ പ്രദേശങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദ്ദേഹം പറഞ്ഞു.
യോഗത്തിൽവച്ച് ഫൊറോന ഭാരവാഹികളെ തിരത്ഞ്ഞെടുത്തു. പ്രസിഡന്റ് ആയി ജോർജ് വർക്കി കുടിയാറ്റ്റ് ,വൈസ് പ്രസിഡൻറ് ബിനു മാത്യു പാലക്കൽ, സെക്രട്ടറി നിബിൻ മൈക്കിൾ വടക്കേപറമ്പിൽ , ജോയിൻ സെക്രട്ടറി ജോൺസൺ ജോർജ് കുടീലിൽ ,ട്രഷററാർ ഷാജി പി ഐസക്ക് പള്ളിയത്ത് എന്നിവരെ തിരഞ്ഞെടുത്തു . രൂപതാ വൈസ് പ്രസിഡന്റ് ദേവാർ ജോസഫ് ,രൂപത സെക്രട്ടറി ജിജി പുളിക്കൻ , രൂപത ട്രഷറർ ബിജു മീൻകുന്നം എന്നിവർ പ്രസംഗിച്ചു . ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നും കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു .
