Connect with us

Hi, what are you looking for?

NEWS

മുവാറ്റുപുഴ ‘കടക്കാൻ’ കച്ചകെട്ടി കുഴൽനാടൻ വരവായി; ഡോ. മാത്യൂകുഴൽനാടൻ മുവാറ്റുപുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി.

കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ മുവാറ്റുപുഴയുടെ കളത്തിലിറങ്ങും. ഇതോടെ സുഹൃത്തുക്കൾ തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും മൂവാറ്റുപുഴയിൽ നടക്കുക . വിജയപരാജയങ്ങൾ പ്രവചനാതീതമാകുന്ന മത്സരം എന്ന് പറയുന്നതാകും ശരി. യു ഡി എഫ് സ്ഥാനാർഥി ആയി പരിഗണനയിലുള്ള ഡോ. മാത്യു കുഴൽനടനും, ട്വന്റി 20 സ്ഥാനാർത്ഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അഡ്വ. സി എൻ പ്രകാശനും, നിലവിലെ എം എൽ എ യും, എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ എൽദോ അബ്രഹാമും കൂട്ടുകാരാണ് . സൗഹൃദങ്ങൾ ഊട്ടിഉറപ്പിച്ചുകൊണ്ട് തന്നെയാകും മൂവരും മുവാറ്റുപുഴയുടെ ഗോദയിൽ പൊരുതുക.

അഡ്വ. പ്രകാശന് ഡോ. മാത്യുവുമായി വർഷങ്ങളുടെ അടുത്ത ബന്ധമുണ്ട്. ഇന്ത്യാവിഷൻ ചാനലിലsക്കം ടി.വി.ചർച്ചകളിൽ പ്രകാശ് അവതാരകനായും മാത്യു കുഴൽനാടൻ രാഷ്ട്രീയ പ്രവർത്തകനായും നിരവധി തവണ ചാനലിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട് .
ഇൻഡ്യാ വിഷൻ്റെ സീനിയർ ന്യൂസ് എഡിറ്റർ ആയിരിക്കെ ന്യൂസ് നൈറ്റിലൂടെയാണ് പ്രകാശും മാത്യുവും ഏറെ അടുക്കുന്നത്. പിന്നെ നാട്ടുകാർ ആയതു കൊണ്ടും ബന്ധം കൂടുതൽ ഊഷ്മളമാകുകയും ചെയ്തു. അതേ സമയം എൽദോ എബ്രാഹാവും പ്രകാശും ഒരേ പഞ്ചായത്തായ പായിപ്രയിലെ തൃക്കളത്തുരാണ് താമസം . സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അടുത്ത് പ്രവർത്തിച്ചവരുമാണ്. സുഹൃത്തുക്കൾ തമ്മിലാണ് യഥാർത്ഥത്തിൽ മൂവാറ്റുപുഴയിൽ മത്സരം എന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ആരോഗ്യകരമായ സൗഹൃദ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിച്ചായിരിക്കും സ്ഥാനാർത്ഥികളുടെ മത്സരമെന്ന് പ്രതീക്ഷിക്കാം. മാത്യൂകുഴൽനാടൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രത്യേകിച്ച് യുവജന- വിദ്യാർഥി പ്രവർത്തകർ ആവേശത്തിലാണ്. ഇതിനിടെ മുവാറ്റുപുഴയിൽ മത്സരിക്കുന്നത്തിനായി മറ്റുപല പേരുകളും ഉയർന്നെങ്കിലും വിജയസാധ്യത മുൻ നിർത്തിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതി മാത്യൂകുഴൽനാടനെ തന്നെ ഇവിടെ ഉറപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് .

1977 മെയ് 28ന് പൈങ്ങോട്ടൂർ കുഴൽനാട്ട് വീട്ടിൽ കർഷക കുടുംബാഗമായ എബ്രഹാമിന്റെയും മേരിയുടെയും ആറാമത്തെ മകനായിട്ടാണ് മാത്യുവിന്റെ ജനനം .കോതമംഗലം ശോഭന പബ്ലിക് സ്‌കൂൾ, മുവാറ്റുപുഴ നിർമല സ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .പിന്നീട് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും, തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ പഠനവും (1996 2001) പൂർത്തിയാക്കി. പ്രീ-ഡിഗ്രി കാലം മുതൽക്കേ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങി. വയലാർ രവി ആണ് രാഷ്ട്രീയത്തിലെ ഇദ്ദേഹത്തിന്റെ ഗുരു. ഇടതു വിദ്യാർത്ഥി സംഘടനയുടെ കോട്ടയായ തിരുവനന്തപുരം ലോ കോളേജിലായിരുന്നു തന്റെ രാഷ്ട്രീയം സജീവമാക്കിയത്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കാൽവെച്ചു. ജോ.യൂണിറ്റ് സെക്രട്ടറിയായും പ്രസിഡന്റായും ചുമതല വഹിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലിരിക്കെ മുന്നോട്ട് വച്ച സ്വന്തം ആശയമയിരുന്നു ‘ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ് ‘ എന്നത്. കെ.എസ്.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ, സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല എക്സിക്യൂട്ടിവ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു. ഉപരിപഠനത്തിനായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നു. എക്കാലത്തും ഇടത് രാഷ്ട്രീയത്തോട് അടുത്തുനിന്ന ജെഎൻയുവിൽ നാഷണൽ സ്റ്റൂഡൻസ് യൂണിയനെ വളർത്തിയെടുക്കുന്നതിൽ യത്നിച്ചു. എൻ.എസ്.യു ദേശീയ കൗൺസിലിലും കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജന:സെക്രട്ടറിയിയായി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ദേശീയ രാഷ്ട്രീയത്തിലേക്ക്.

രാഹുൽ ഗാന്ധി യൂത്ത്കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന സമയത്ത് 3 വർഷം ദേശിയ നേതൃത്വത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ,മഹാരാഷ്ട്ര ,കർണാടക,ആന്ധ്ര, ലക്ഷദ്വീപ് ,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനാ ചുമതല വഹിച്ചു.ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മികവ് മാത്യു കുഴൽനാടനിൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിച്ചു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കവെ രാഷ്ട്രീയം എന്നത് അഴിമതിരഹിതമായിരിക്കണം എന്ന ആശയത്തിൽ നിന്ന് ‘ വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം’ എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചു. രാജ്യത്തെ പൊഫഷണലുകളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി ഓൾ ഇന്ത്യ പ്രൊഫഷണൽ് കോൺഗ്രസ് രൂപീകരിക്കുകയും അതിന്റെ ദേശീയാധ്യക്ഷനായി ശശി തരൂരിനെയും, സംസ്ഥാനാധ്യക്ഷനായി മാത്യു കുഴൽനാടനെയും തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,ഡോ.മൻമോഹൻ സിങ് എന്നീ ദേശീയ നേതാക്കളുമായി വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പൊതുപ്രവർത്തകനായ അദ്ദേഹം രാഷ്ട്രീയത്തിലുപരി എല്ലാ വിഭാഗം ജനങ്ങളോടും അടുത്ത് ഇടപഴകി. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു, പരിഹാരമുണ്ടാക്കി. കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതിനാൽ തന്നെ കർഷക പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടൽ മാത്യുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. .കസ്തൂരിരംഗൻ, പട്ടയ വിഷയങ്ങളിലെ നിലപാടുകൾ ശ്രദ്ധയാകർഷിച്ചു. ജടഇ, പ്രവാസി വിഷയങ്ങളിലെ കുഴൽനാടന്റെ ഇടപെടൽ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടു. ജവാഹർ ലാൽ നെഹ്റു സർവകലാശാലയിൽ നിന്നും അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ എം ഫിലും, പി എഛ് ഡി യും നേടിയ മാത്യു ഹൈകോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനാണ്. ഭാര്യ എൽസ കാതറിൻ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻസ്സിഫ് ആണ്. ഒരു മകൻ 2 വയസ്സ്. എന്തായാലും കടുത്ത മത്സരത്തിനൊടുവിൽ മുവാറ്റുപുഴ ആര് ‘കടക്കും ‘ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

CHUTTUVATTOM

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...

ACCIDENT

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും...

error: Content is protected !!