കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ഏപ്രിൽ മാസത്തെ അവലോകന യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു.
നോഡൽ ഓഫീസർ പി ഡബ്ല്യൂ ഡി ബിൽഡിങ്ങ്സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദു പി,പി ഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,എൻ എച്ച് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരിജ എൻ പി,കെ ആർ എഫ് ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി എസ് ദേവി,പി ഡബ്ല്യൂ ഡി റോഡ്സ് അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ അരുൺ എം എസ്,പ്രിൻസ് വർഗീസ്,എൻ എച്ച് അസിസ്റ്റൻ്റ് എഞ്ചിനീയർ ടൈറ്റസ് എ എക്സ്,കെ ആർ എഫ് ബി അസിസ്റ്റൻ്റ് എഞ്ചിനീയർ മുഹസീന എം,പി ഡബ്ല്യൂ ഡി ബിൽഡിങ്ങ്സ് അസിസ്റ്റന്റ് എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം,പി ഡബ്ല്യൂ ഡി മെയ്ന്റനൻസ് അസിസ്റ്റൻ്റ് എഞ്ചിനീയർ ബെന്നി തോമസ്,ബ്രിഡ്ജസ് ഓവർസിയർ മഞ്ചുള കെ ആർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ വരുന്ന വിവിധ പ്രവർത്തികളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വർക്കുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ടെണ്ടർ നടപടികളും മറ്റ് സാങ്കേതിക നടപടികളും പൂർത്തീകരിക്കാനുള്ള വർക്കുകളുടെ അത്തരം പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.