പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി എഴുപതോളം പേർക്കാണ് ഈയാഴ്ച മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായിരിക്കുന്നത് .കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ മുഴുവൻ ജലസ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തുവാൻ തീരുമാനിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ പഞ്ചായത്തുകളിലും ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കും .പൊട്ടിയ പൈപ്പുകളിലൂടെ രോഗബാധയ്ക്ക് കാരണമായ അണുക്കൾ വ്യാപകമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവർത്തകരുടെയും ജലസേചന വകുപ്പിന്റെയും ,പഞ്ചായത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ യോഗം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എംഎൽഎ വിളിച്ചു ചേർത്തത് .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എൻ പി അജയകുമാർ, പി പി അവറാച്ചൻ, ശില്പ സുധീഷ്, കെ എം ഷിയാസ്, ഷിജി ഷാജി, കൂവപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ ജോസ്, ജില്ലാ മെമ്പർ ഷൈമി വർഗീസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി ജെ ബാബു, അനു അബീഷ്, എം കെ രാജേഷ്, ഷോജ റോയ്, ഡെയ്സി ജെയിംസ്, ലതാഞ്‌ജലി മുരുകൻ, നാരായണൻ നായർ, ബീന ഗോപിനാഥ്, പഞ്ചായത്ത് അംഗങ്ങളായ ഷീബ ചാക്കപ്പൻ , ജിനി ബിജു , ആൻസി ജോബി വിവിധ പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷക്കീന, ആരോഗ്യപ്രവർത്തകർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
