കോതമംഗലം: ദുരിത പൂർണ ജീവിതത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു ദിവസത്തെ വരുമാനം നൽകി മാതൃകയായി യുവ ക്ഷീര കർഷകരായ അനീഷും ഭാര്യ മിനിയും.ക്ഷീര കർഷകരായ ദമ്പതിമാർ ഒരുപാട് ദുരിതമനുഭവിച്ചാണ് മാമലക്കണ്ടത്ത് ജീവിക്കുന്നത്. രണ്ടു മക്കൾ,അതിൽ ഒരു കുട്ടിക്കും അനീഷിന്റെ അനിയനും അമ്മയ്ക്കും വൈകല്യങ്ങളോടെയാണ് കഴിയുന്നത്. തന്റെ അവസ്ഥകളെയെല്ലാം തന്നെ മാറ്റി വച്ച് കോവിഡിനെ അതി ജീവിക്കുന്നതിന് കേരളത്തിന് കരുത്താകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു ദിവസത്തെ വരുമാനമായ 45 ലിറ്റർ പാലിന്റെ തുകയാണ് കൈമാറുന്നത്. തുക ആന്റണി ജോൺ എം എൽ എ ഏറ്റുവാങ്ങി. ഡി വൈ എഫ് ഐ പ്രവർത്തകർ റീ സൈക്കിൾ കേരള ക്യാമ്പയിനുമായി ബന്ധപ്പെട്ടപ്പോൾ പാഴ് വസ്തുക്കൾ കൈമാറിയതിനൊപ്പം തന്നെയാണ് ഇത്തരത്തിലുള്ള മാതൃകാപരമായി സമീപനമുണ്ടായത്.
