കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയശ്രീ ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി വർഗീസ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് അയ്യപ്പൻ, നിധിൻ മോഹനൻ, അമൽ വിശ്വം, ശ്രീജ സന്തോഷ്, ബിജി പി ഐസക്, മെഡിക്കൽ ഓഫീസർ ഡോ. ഗിരീഷ്, വെറ്റിനറി ഡോ. എൽദോസ്, കൃഷി ഓഫീസർ ജിജി, ഐ സി ഡി എസ് സൂപ്പർവൈസർ അനുപ്രിയ, പബ്ലിക് റിലേഷൻ വകുപ്പ് റിസോഴ്സ് പേഴ്സണൽ രാജീവ് എ റ്റി എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ് കൃതജ്ഞത അറിയിച്ചു. വികസന സദസ്സിനു മുന്നോടിയായി കോട്ടപ്പടിയിൽ നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
