കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു. പീസ് വാലി ചെയര്‍മാന്‍ പി.എം അബൂബക്കര്‍,പീസ് വാലി തണല്‍ രക്ഷാധികാരി ഷാജഹാന്‍ നദ്വി, പീസ് വാലി ജനറല്‍ മാനേജര്‍ അസീം ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. പീസ് വാലി തണല്‍ ഡീ-അഡിക്ഷന്‍ ആന്റ് സൈക്യാട്രി സെന്റര്‍ മാനേജര്‍ ജലാല്‍ മീരാന്‍ സ്വാഗതവും,പ്രൊജക്റ്റ് ഡയറക്ടര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ടിപി.ശബീബ് നന്ദിയും രേഖപ്പെടുത്തി. ജനുവരി 19 മുതല്‍ ഫെബ്രുവരി 12 വരെയാണ് കോതമംഗലം പീസ് വാലി തണല്‍ ഡീ-അഡിക്ഷന്‍ സെന്ററില്‍ ക്യാമ്പ് നടക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 8086713105 എന്ന നമ്പറില്‍ ബന്ധപ്പെടുക.






















































