കൊച്ചി : ഡാവിഞ്ചി സുരേഷ് എന്ന അതുല്യ പ്രതിഭയുടെ കലാപ്രകടനംവർണ്ണിക്കാവുന്നതിലും അപ്പുറമാണ്. ജന്മസിദ്ധമായ തന്റെ കഴിവുകൾ കൊണ്ട് ആരേയും അമ്പരിപ്പിക്കുന്ന കലാസൃഷ്ടികളാണ് ഇദ്ദേഹം മെനഞ്ഞുണ്ടാക്കുന്നത്. വിവിധ വസ്തുക്കൾക്കൊണ് നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ഛായ ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ അതുല്യ കലാകാരനും, ശില്പിയുമായഡാവിഞ്ചി സുരേഷ് ഒരുക്കിയത് പ്രമുഖ വ്യവസായി പത്മശ്രി എം .എ. യൂസഫലിയുടെ മുഖ ചിത്രമാണ്. ജീവകാരുണ്യ പ്രവർത്തികൾ ഉൾപ്പെടെ നിരവധി സാമൂഹികസേവനങ്ങൾ ചെയ്യുന്ന നന്മയുടെ ഉറവിട മായ യൂസഫലി യോടുള്ള ആദരവായിട്ടാണ് കൊടുങ്ങല്ലൂരിലെ സെന്റ്രോ മാളിൽ അദ്ദേഹത്തിന്റെ മുഖചിത്രം ഡാവിഞ്ചി തീർത്തത്.
മാളിൽ സ്ഥിതി ചെയ്യുന്ന എല്ലാ കടകളിൽ നിന്നുമെടുത്ത വിവിധ സാധനങ്ങൾ കൊണ്ടാണ് സുരേഷ്, യൂസഫലിയുടെ മുഖചിത്രം ഒരുക്കിയത്.ലോകം മുഴുവന്‍ മാളുകള്‍ ഉള്ള എം എ യൂസഫിയോടുള്ള ആദര സൂചകമായിയാണ് കൊടുങ്ങല്ലൂരിലെ സെന്റ്രോ മാൾ ഇത്തരമൊരു കലാസൃഷ്ടിക്ക് വേദിയൊരുക്കിയത്. തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും ഇരുപത്തഞ്ചടിനീളത്തിലുമാണ് ത്രിമാന ആകൃതിയില്‍ ചിത്രമുണ്ടാക്കിയത് . തുണികളും സ്റ്റേഷനറി സാധനങ്ങളും ബാഗ്, ചെരുപ്പ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ നിരവധി സാധനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കി വെച്ചപോലെ തോന്നുമെങ്കിലും, ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം ദര്‍ശിക്കാനാവുന്നത്.
നേരത്തെ മെസ്സിയുടെ ചിത്രവും സുരേഷ് ഇങ്ങനെയാണ് രൂപപ്പെടുത്തിയെടുത്തത്.
സുരേഷിന്റെ “നൂറ് മീഡിയങ്ങൾ എന്ന പരമ്പരയിലെ എഴുപതിനാലാമത്തെ കലാസൃഷ്ടിയാണിത്. യുസഫലിയുടെ ചിത്രമൊരുക്കാൻ ഏകദേശം ഒരു രാത്രി മുഴുവൻ പന്ത്രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തീകരിച്ചത്. ഡാവിഞ്ചി സുരേഷിനൊപ്പം, മാളുടമ ബഷീറും, മാൾ അഡ്മിൻ ഷമീറും കൂടാതെ ക്യാമാറാമെന്‍ സിംബാദ്, ഫെബി, റിയാസ് ,പ്രദീപ്, അലു തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. സെപ്റ്റംബർ 3 മുതൽ 10 വരെ മാളിലെ ഉപഭോക്താക്കൾക്ക് കാണാനായി ചിത്രം നിലനിര്‍ത്തുമെന്ന് മാള്‍ ഉടമയായ ബഷീർ ഞാറക്കാട്ടിൽ പറഞ്ഞു.
instagram auto likes kaufen