കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രെസെന്‍ഡോ എന്ന പേരില്‍ സാംസ്‌കാരിക ഫെലിസിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ സി. ടെറസീന്‍ സിഎസ്എന്‍, കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, കോതമംഗലം രൂപതയുടെ ബിഷപ്പ് ഹി.ഇ. മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നടനും ഹാസ്യകലാകാരനുമായ രമേഷ് പിഷാരടി, സെന്റ് മേരീസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലിന്‍സി സിഎസ്എന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഷിബു കുര്യാക്കോസ്, വികാര്‍ പ്രൊവിന്‍ഷ്യല്‍ ആന്റ് എജുക്കേഷന്‍ കൗണ്‍സിലര്‍ സി. ലിസ്മാരിയ സിഎസ്എന്‍, ഹെഡ്മാസ്റ്റര്‍ സിജി അഗസ്റ്റിന്‍,എംപിടിഎ പ്രസിഡന്റ് അനിത രതീപ് എന്നിവര്‍ പങ്കെടുത്തു. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ കലാ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ എജുക്കേഷന്‍ കൗണ്‍സിലര്‍ (അലുവ) സി. ആല്‍ഫിന്‍ സിഎസ്എന്‍, ലോക്കല്‍ മാനേജര്‍ സി. ജിസ്മിന്‍ സിഎസ്എന്‍, ശോഭന പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ആനി ജോസ് സിഎസ്എന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എല്‍ദോ സ്റ്റീഫന്‍ നന്ദി രേഖപ്പെടുത്തി.തുടര്‍ന്ന് കൊച്ചിന്‍ തരംഗ് ബീറ്റ്‌സിന്റെ ഗാനമേള അരങ്ങേറി.























































