പല്ലാരിമംഗലം: സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ഓഫിസിനായി നിർമ്മിച്ച പുതിയ മന്ദിരം നായനാർ ഭവന്റെ ഉദ്ഘാടനവും, ലോക്കൽ കമ്മിറ്റി മണിക്കിണർ സ്വദേശി ചിറക്കണ്ടത്തിൽ സിൽജക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ
താക്കോദാനവും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവ്വഹിച്ചു. ഓഫീസിൽ സജ്ഞമാക്കിയിട്ടുള്ള മുൻലോക്കൽ സെക്രട്ടറി കെ എം മീരാന്റെ നാമധേയത്തിലുള്ള ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറും, കേരളത്തിൽ ഏറ്റവും കൂടുതൽകാലം മുഖ്യമന്ത്രിയുമായിരുന്ന സഖാവ് നായനാരുടെ നാമത്തിലാണ് മൂന്ന് നിലകളിലായിട്ടാണ് നായനാർ ഭവൻ നിർമ്മാണം പൂർത്തീകരിച്ചത്. 550 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമും, ഡൈനിംഗ് ഹാളും, സിറ്റൗട്ടും, കിച്ചണും, വർക്ക് ഏരിയയും ഉൾപ്പെടുന്ന കനിവ് ഭവനമാണ് ബഹുജന പങ്കാളിത്തത്തോടെ നിർമ്മിച്ച് നൽകിയത്.
ഉദ്ഘാടന ചടങ്ങിൽ കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗം കെ ബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എൻ ബാലകൃഷ്ണൻ, ആർ അനിൽ കുമാർ, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ആന്റണി ജോൺ എം എൽ എ, പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി
എം എം ബക്കർ, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എസ് സതീഷ്, ജില്ല സെക്രട്ടറി എ എ അൻഷാദ്, സി പി ഐ എം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ സി അയ്യപ്പൻ, കെ ടി അബ്രഹാം, സബു ടി മാത്യു, ഷിബു പടപ്പറമ്പത്ത്, കെ പി ജെയിംസ്, പി എം ശശികുമാർ, മനോജ് നാരായണൻ, നിർമ്മല മോഹനൻ, കദീജ മൈതീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ലോക്കൽ കമ്മിറ്റി അംഗം പി കെ മുഹമ്മദ് , ഗ്രാമ പഞ്ചായത്തംഗങ്ങളായ എ പി മുഹമ്മദ്, എ എ രമണൻ, മുബീന ആലിക്കുട്ടിഎന്നിവർ പ്രസംഗിച്ചു.