കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന സപ്ലെകോ മാവേലി സ്റ്റോർ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽപുതിയ കെട്ടിടത്തിലേക്ക് മാറ്റി മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തണമെന്നും കോതമംഗലം മുനിസിപ്പാലിറ്റിയിലെ സപ്ലൈ കോ സൂപ്പർമാർക്കറ്റിന്റെ പണി പൂർത്തിയായി കിടക്കുന്ന ഒന്നാം നിലയിൽ ഗൃഹോ പകരണങ്ങളുടെ സംരഭം കൂടി തുടങ്ങണമെന്നും ആവശ്യപ്പെട്ട് സി പി ഐ നേതാക്കൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് നിവേദനം നൽകി.
സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ,
സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, മണ്ഡലം കമ്മറ്റി അംഗങ്ങളായ അഡ്വ. മാർട്ടിൻ സണ്ണി, എം എസ് അലിയാർ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. പുന്നേക്കാട് സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ഓണത്തിന് മുൻപ് ആരംഭിക്കുമെന്നും മുനിസിപ്പാലിറ്റിയിലെ സൂപ്പർ മാർക്കറ്റിൽ ഗൃഹോപകരണ സംരഭം അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നും മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി.
പടം : പുന്നേക്കാട് സപ്ലൈകോ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തണമെന്നും കോതമംഗലം മുനിസിപ്പാലിറ്റിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഗൃഹോപകരണങ്ങളുടെ സംരംഭം തുടങ്ങണമെന്നും ആവശ്യപ്പെട്ട് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ്
മന്ത്രി ജി ആർ അനിലിന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.