കോതമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍. അസ്സോസിയേഷന്റെ കോതമംഗലം ചേലാടുള്ള കേന്ദ്ര ഓഫീസില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും, ഓക്സിജന്‍ കോണ്‍സ്‌ട്രേറ്റ്കളും മറ്റ് കോവിഡ് പ്രതിരോധ സാമഗ്രഹികളും തയ്യാറാക്കിയിട്ടുണ്ട്. അസ്സോസിയേഷന്‍ പ്രസിഡന്റ് റോയി വര്‍ഗീസ് ഐ.ആര്‍.എസ്, സെക്രട്ടറി ഒളിമ്പ്യന്‍ കെ.എം.ബിനു, കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് നിയുക്ത കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു.
ആംബുലന്‍സിന്റെ സേവനം തികച്ചും സൗജ്യമായിരിക്കുമെന്ന് പ്രസിഡന്റ് റോയി വര്‍ഗീസ് അറിയിച്ചു. ഒളിമ്പിക്സില്‍വരെ പങ്കെടുത്തിട്ടുള്ള കായികതാരങ്ങള്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്ന പുതുതലമുറയുടെ ഉന്നമനത്തിനായി സ്ഥാപിച്ചതാണ് അത് ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സ്‌പോഴ്‌സ് ക്ലബ്.കഴിഞ്ഞമാസം ന്യൂ ഡല്‍ഹിയിലെ മലയാളി അസ്സോസിയേഷന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളും, കോവിഡ് പ്രതിരോധ സാമഗ്രഹികളും അസ്സോസിയേഷന്‍ നല്‍കിയിരുന്നു.