കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് വെൻ്റിലേറ്റർ അടക്കമുള്ള 15 ലക്ഷം രൂപയുടെ എമർജൻസി ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള പർച്ചയ്സ് ഓർഡർ നല്കിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആസ്തി – പ്രാദേശിക വികസന ഫണ്ടുകളിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് വഴിയാണ് ആശുപത്രിയിൽ ലഭ്യമാക്കുന്നത്.
വെന്റിലേറ്റർ,ഹെമറ്റോളജി അനലൈസർ,സക്ഷൻ അപ്പാരറ്റസ്, ക്രാഷ് കാർട്ട്, സ്ട്രക്ചർ ട്രോളി വിത്ത് ബെൽറ്റ്, പൾസ് ഓക്സി മീറ്റർ,ഇ നാക്കുലേഷൻ ഹുഡ്, വീൽചെയർ അടക്കമുള്ള അത്യാവശ്യ ഉപകരണങ്ങൾ വാങ്ങുന്നതിനു വേണ്ടിയുള്ള ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭ്യമായതായും ഉപകരണങ്ങൾ വാങ്ങിക്കുവാനുള്ള പർച്ചയ്സ് ഓർഡർ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് നല്കിയതായും എംഎൽഎ അറിയിച്ചു.