Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ കോറൻ്റയിനിൽ തുടരുന്നത് 97 പേർ മാത്രം; മെയ് 15ന് അകം മുഴുവൻ പേരുടേയും കോറൻ്റയ്ൻ കാലാവധി അവസാനിക്കും:- ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് / മുൻസിപ്പാലിറ്റികളിലായി നിരീക്ഷണത്തിലുള്ളത് ഇന്നത്തെ (22/04/2020) കണക്ക് പ്രകാരം 97 പേർ മാത്രം.

കീരംപാറ – കുട്ടമ്പുഴ പഞ്ചായത്തുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മുഴുവൻ പേരുടേയും നിരീക്ഷണം പൂർത്തിയായി.നിലവിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരും മെയ് 15 നകം നിരീക്ഷണ കാലാവധി പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മണ്ഡലത്തിൽ ആകെ 1771 പേർ നിരീക്ഷണത്തിലുണ്ടായിരുന്നതിൽ 1674 പേരും നിരീക്ഷണം പൂർത്തീകരിച്ചു. കീരംപാറ പഞ്ചായത്തിൽ 151 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു, മുഴുവൻ പേരും നീരീക്ഷണം പൂർത്തിയാക്കി.കുട്ടമ്പുഴ പഞ്ചായത്തിൽ 115 പേർ നിരീക്ഷണത്തിലായിരന്നു, ഇവിടെയും മുഴുവൻ പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കി.

പല്ലാരിമംഗലം പഞ്ചായത്തിൽ ആകെ 145 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്,ഇതിൽ 142 പേർ നിരീക്ഷണം പൂർത്തീകരിച്ചു,3 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.ഇവിടെ വിദേശത്ത് നിന്നെത്തിയ കോവിഡ് 19 സ്ഥിതീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്ന വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ വീട്ടിലേക്ക് മടങ്ങി ഇദ്ദേഹം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.മെയ്‌ 10 നകം മുഴുവൻ പേരും ഇവിടെ നിരീക്ഷണം പൂർത്തീകരിക്കും.

വാരപ്പെട്ടി പഞ്ചായത്തിൽ ആകെ 195 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്.189 പേർ നിരീക്ഷണം പൂർത്തിയാക്കി,6 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. മെയ് 15 നകം ഇവിടെ മുഴുവൻ പേരുടേയും നിരീക്ഷണം പൂർത്തിയാകും. നെല്ലിക്കുഴി പഞ്ചായത്തിൽ 362 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരന്നത്.323 പേർ നിരീക്ഷണം പൂർത്തിയാക്കി,ഇനി 39 പേരാണ് നിരീക്ഷണത്തിലുള്ളത്, ഇവിടെ മെയ് 15 നകം എല്ലാവരും നിരീക്ഷണം പൂർത്തീകരിക്കും.

കോട്ടപ്പടി പഞ്ചായത്തിൽ 180 പേരാണു നിരീക്ഷണത്തിലുണ്ടായിരുന്നത്, ഇതിൽ 172 പേർ നിരീക്ഷണം പൂർത്തീകരിച്ചു,നിലവിൽ ഇവിടെ 8 പേരാണു നിരീക്ഷണത്തിലുള്ളത്.മെയ് 15 നകം ഇവിടെയും നിരീക്ഷണം പൂർത്തിയാകും. പിണ്ടിമന പഞ്ചായത്തിൽ 187 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്, ഇതിൽ 165 പേർ നിരീക്ഷണം പൂർത്തിയാക്കി നിലവിൽ 22 പേരാണുള്ളത് മെയ് 15നകം മുഴുവൻ പേരും പൂർത്തീകരിക്കും. കവളങ്ങാട് പഞ്ചായത്തിൽ 174 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു,ഇതിൽ 164 പേർ നിരീക്ഷണം പൂർത്തിയാക്കി, ഇപ്പോൾ 10 പേരാണ് നിരീക്ഷണത്തിലുള്ളത്.മെയ് 12 ന് എല്ലാവരുടേയും നിരീക്ഷണ കാലാവധി പൂർത്തിയാകും.

കോതമംഗലം മുൻസിപ്പാലിറ്റിയിൽ 262 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ 255 നിരീക്ഷണം പൂർത്തിയാക്കി,7 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്,മെയ് 10 നകം എല്ലാവരും കാലാവധി പൂർത്തിയാക്കും.ഇത്തരത്തിൽ 97 പേർ മാത്രമാണ് ഇനി മണ്ഡലത്തിൽ നിരീക്ഷണത്തിൽ തുടരുന്നതെന്നും, മെയ് 15 ന് അകം നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണ കാലാവധി അവസാനിക്കുമെന്നും എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :കറുകടത്ത് ടി ടി സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വവും, കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കറുകടത്ത് ആത്മഹത്യ ചെയ്ത ടി ടി...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ്...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ...

NEWS

കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി...

NEWS

കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ അരുൺ സി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

NEWS

കോതമംഗലം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൈമറ്റം സ്വദേശി പള്ളത്ത് വീട്ടിൽ ജിജോ അന്ദ്രയോസിന്റെയും സോമിയ ജിജോയുടെയും മകളായ  കുമാരി നിമ ജിജോയെ...

error: Content is protected !!