കോതമംഗലം : കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് Break the Chain ക്യാമ്പയിന് നാടെങ്ങും തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയ്ൻ പദ്ധതി ഏറ്റെടുത്ത് ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടപ്പിലാക്കിയ ഹാൻഡ് വാഷ് കോർണർ, തേൻകോട് പൂക്കുന്നേൽ സലിമിന്റെ മകൻ നിഹാലിന്റെ കൈകൾ കഴുകികൊണ്ടു ബഹു എം എൽ എ ആന്റണി ജോണ് ഉദ്ഘടനം ചെയ്തു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ നൗഷാദ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ് പ്രസിഡന്റ് ജിയോ പയസ്, എൽദോസ് പോൾ, എൽസൺ സജി, സജി മാടവന എന്നിവർ പങ്കെടുത്തു.
