Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്തെ പുതിയ പാലം അപ്രാച്ച് റോഡ് നിര്‍മ്മാണം: വീടും സ്ഥലവും നഷ്ടപെടുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു

കോതമംഗലം: നേര്യമംഗലത്ത് പുതിയ പാലം നിർമ്മാണത്തിൻ്റെ അപ്രാച്ച് റോഡ് വരുന്ന ഭാഗത്ത് പുറമ്പോക്കിൽ താമസിക്കുന്ന വീടും സ്ഥലവും നഷ്ടപെടുന്ന ആളുകൾക്ക് നഷ്ട പരിഹാരം അനുവദിച്ചതായി ഡീൻ കുര്യയാക്കോസ് എം.പി അറിയിച്ചു.
എൻ.എച്ച് വികസനവുമായി ബന്ധപ്പെട്ട് നേര്യമംഗലം പാലത്തിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന നാല് കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടപെടുന്ന സാഹചര്യം ഉണ്ട്. ഇവർക്ക് പട്ടയം ഇല്ലാത്തതിനാൽ നഷ്ട പരിഹാരം നൽകുന്നതിന് തടസ്സം ഉണ്ട് എന്നായിരുന്നു നാഷണൽ ഹൈവേ യുടെ നിലപാട്.
എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു.
എം.പി, എം എൽ എ, ജില്ലാ കളക്ടർ,പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാർഡ് മെമ്പർ എന്നിവരുടെ സാനിധ്യത്തിൽ നടന്ന ചർച്ചയിലാണ് നഷ്ട പരിഹാരം നൽകുവാൻ തീരുമാനം ആയത്
വീട് നഷ്ടപെടുന്ന അമ്പിളി ശ്യാമിന് -1202144 ലക്ഷം, ഷാന്റീ മോൾ -752063 ലക്ഷം, ശിവൻ -1095425 ലക്ഷം, പുരുഷോത്തമൻ -430608 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
വിവരം സ്ഥലത്ത് നേരിട്ട് എത്തി എം.പി വീട്ടുകാരെ അറിയിച്ചു.
കൂടാതെ ഇവർക്ക് വീട് വയ്ക്കുവാനുള്ള സ്ഥലം കണ്ടെത്തുവാൻ ജില്ലാ കളക്ടററോട് ആവശ്യപെട്ടിട്ടുണ്ട് എന്നും , സ്ഥലത്ത് നിന്ന് മാറുന്ന ഇവർക്ക് ആറുമാസത്തെ വീട് വാടക കൊടുക്കണമെന്ന് നാഷണൽ ഹൈ വേ വിഭാഗത്തിനോട് ആവശ്യപെട്ടിട്ട് ഉണ്ട് എന്നും അറിയിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി മാത്യു, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ, വാർഡ് മെമ്പർ സൗമ്യ ശശി,ജൈമോൻ ജോസ്, ജോസ് സവിത, സി.പി ഉമ്മർ ,എം.വി ദീപു, ജോയി അറയ്ക്കകുടി, ശ്രീജിത്ത്‌ ശിവൻ, സി.പി ഷമീർ ,ഷരീഫ് ചിരങ്ങര എന്നിവർ എം.പിക്കൊപ്പം കുടുംബങ്ങളെ സന്ദർശിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ട് ഡാമില്‍ ലൈറ്റുകളുടെ വര്‍ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്‍ന്നപ്പോള്‍, രാത്രിയിലെ ഭൂതത്താന്‍കെട്ട് അത്ഭുതലോകം തീര്‍ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര്‍ പേഴ്‌സണായി കോണ്‍ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്‍സിലില്‍ വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി...

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

error: Content is protected !!