Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച :ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം: കുട്ടമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് നെല്ലിമറ്റത്ത് കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. എല്ലാ വര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വകയിരുത്തി 1420 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം വരുന്ന ഓഫിസ് മന്ദിരനിര്‍മ്മാണത്തിനാണ് അന്നേദിവസം തുടക്കം കുറിക്കുന്നത്.

കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ്, കുട്ടമംഗലം വില്ലേജ് കോട്ടയം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നു. ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം, കോതമംഗലം താലൂക്കിലെ നേര്യമംഗലം, കുട്ടമ്പുഴ,പല്ലാരിമംഗലം വില്ലേജ്കളും പഴയ കുട്ടമംഗലം വില്ലേജിന്റെ ഭാഗമായിരുന്നു. 1985 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുട്ടമംഗലം വില്ലേജിനെ വിഭജിച്ച് നേര്യമംഗലം വില്ലേജും, 2013ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പല്ലാരിമംഗലം വില്ലേജും രൂപീകരിച്ചിട്ടുള്ളതുമാണ്. താലൂക്ക് ആസ്ഥാനമായ കോതമംഗലത്ത് നിന്ന് 8ൃ കിലോമീറ്റര്‍ അകലെയും ജില്ലാ ആസ്ഥാനമായ കാക്കനാട്ട് നിന്ന് 50 കിലോമീറ്റര്‍ അകലെയുമായി കോതമംഗലം നഗരത്തിനു കിഴക്ക് വശത്തായി കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നെല്ലിമറ്റം ജംക്ഷനില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം 1987 ല്‍ പണിപൂര്‍ത്തീകരിച്ച കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

അനുദിനം മാറികൊണ്ടിരിക്കുന്ന പുത്തന്‍കാലത്തിനൊപ്പം മുന്നേറുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍. ആധുനിക വിവര സാങ്കേതിക വിദ്യ പൊതുജനങ്ങള്‍ക്കും പ്രാപ്യമാക്കികൊണ്ട് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും പൊതുജനങ്ങളിലേക്ക് എത്തിക്കാനുതകുന്ന കര്‍മ്മപദ്ധതികളാണ് കേരള സര്‍ക്കാര്‍ അനുദിനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കുട്ടമംഗലം വില്ലേജ് നാളത് വടക്ക് കീരംപാറ, നേര്യമംഗലം വില്ലേജ്, കിഴക്ക് നേര്യമംഗലം വില്ലേജ്, തെക്ക് പല്ലാരിമംഗലം വില്ലേജ്, പടിഞ്ഞാറ് കോതമംഗലം വില്ലേജ് എന്നീ വില്ലേജുകളുമായി അതിര്‍ത്തി പങ്കിടുന്നു.

കോതമംഗലം നിയമസഭാ മണ്ഡലത്തിന്റെയും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന്റെയും കീഴില്‍ ഉള്‍പ്പെട്ടു വരുന്ന കുട്ടമംഗലം വില്ലേജില്‍ കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ 9 വാര്‍ഡുകള്‍ പൂര്‍ണ്ണമായും 2 വാര്‍ഡുകള്‍ ഭാഗീകമായും, കീരംപാറ ഗ്രാമ പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ ഭാഗീകമായും ഉള്‍പ്പെട്ടുവരുന്നതും 2011 ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് 4200-ഓളം വീടുകളിലായി ആകെ 17,400 ജനങ്ങള്‍ താമസിച്ചുവരുന്നതുമാണ്. കുട്ടമംഗലം വില്ലേജിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീര്‍ണ്ണം 2522.14 ഹെക്ടര്‍ ആണ്. (2023.58 ഹെക്ടര്‍ ഡ്രൈ ലാന്‍ഡ്, 498.56 ഹെക്ടര്‍ വെറ്റ് ലാന്‍ഡ്). സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഉദ്ഘാടനം വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എംഎല്‍എ പറഞ്ഞു.

 

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!