കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇതു പൊതുജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി ഉള്‍പ്പടെയുളള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഈവനിംഗ് ഒപിഅനിവാര്യമായിരുന്നു.
വൈകുന്നേരംവരെ ഒപി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ വേണം. നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇതാണ് ഈവനിംഗ് ഒപിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. പഞ്ചായത്ത് ഭരണകര്‍ത്താക്കളുടെ അനാസ്ഥയാണ് ഈവനിംഗ് ഒപിയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്ന് മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ ആരോപിച്ചു. എത്രയുംവേഗം ഈവനിംഗ് ഒപിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും പറഞ്ഞു.