കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ
വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി മുറിച്ചത്. ഇത് മുലം തനിക്ക് ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കോതമംഗലം പോലിസിൽ പരാതി നൽകിയിട്ടുണ്ടന്നും കുര്യാക്കോസ് പറഞ്ഞു. വിപണിയിൽ 200 മുതൽ 250 വരെ വിലയുണ്ട് റംബൂട്ടാന്
