Connect with us

Hi, what are you looking for?

CHUTTUVATTOM

മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ, സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ബിജെപി ഓഫീസിന് മുന്നില്‍ സമരം നടത്തിയത്.

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണ്‍ മുതല്‍ നവംബര്‍ വരെ 10, 50,000 ഓളം രൂപയാണ് ബിജെപി കോതമംഗലം ഭാരവാഹികള്‍ വാങ്ങിയതെന്നും, എന്നാല്‍ പണം വാങ്ങിയതല്ലാതെ മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

നഷ്ടപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബിജെപി ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായും ജോര്‍ജ് പറഞ്ഞു. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് കുടുംബം പരാതിനല്‍കിയിട്ടുണ്ട്.നഷ്ടമായ പണം തിരികെ കിട്ടുന്നതു വരെ സമരം നടത്താനെത്തിയ സംഘത്തെ കോതമംഗലം പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

 

You May Also Like

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയെയും നെല്ലിക്കുഴി പിണ്ടിമന എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന താലൂക്കിലെ പ്രധാന റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ചുകൊണ്ട്...

NEWS

കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ്‌ ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം:- കോതമംഗലം മുൻസിപ്പാലിറ്റിയിൽ ഇരുപത്തിമൂന്നാം വാർഡിൽ വാഴാട്ടിൽ വീട്ടിൽ വി പി എൽദോസ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ 30 വർഷമായി...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയിലും ജനകീയ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്ബിജെപി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും മുൻസിപ്പൽ ഓഫിസ്സിന് മുൻപിൽ ധർണ്ണയും നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുൻസിപ്പാലിറ്റിയുടെ...

error: Content is protected !!