കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമുദായിക ശാക്തീകരണ പദ്ധതി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. സാമുദായിക ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണന്ന് പിതാവ് പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ സംഘടിച്ചു നിൽക്കുവാൻ പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തു. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ഇടവക പ്രതിനിധികളുടെ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
അഡ്വ. ജെസ്റ്റിൻ പള്ളി വാതുക്കൽ ,ഡോ. ജോസഫ് തോട്ടത്തിമാലിൽ , പ്രഫ. ജെയിംസ് വി.ജോർജ് ,
ഫാ. ആൻറണി മാളിയേക്കൽ , എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഐപ്പ് ജോൺ കല്ലുങ്കൽ ,ജോജോ ജോർജ് എന്നിവർ പ്രസംഗിച്ചു. സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടക്കൽ സ്വാഗതവും പ്രോഗ്രാം കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ നന്ദിയും പറഞ്ഞു. വിവിധ ഇടവകകളിൽ നിന്നുമായി 400 ളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.