കവളങ്ങാട് : അടിവാട് മാലിക് ദീനാർ റോഡിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കുന്നേൽ മീരാൻ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള വീടിന് മുകളിലേക്ക് സമീപത്തെ പറമ്പിൽ നിന്ന തെങ്ങ് വീണത്. തെങ്ങ് വീണ് വീടിന് കേടുപാട് സംഭവിക്കുകയും കുലുക്കം അനുഭവപ്പെടുകയും ചെയ്തു. പുറത്ത് ആരും ഇല്ലാത്തിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
