കോതമംഗലം : തങ്കളം ഭാഗത്തെ വെള്ളക്കെട്ടിൻ്റെ കാര്യത്തിൽ മൗനം പാലിച്ച് അധികാരികൾ.
ശക്തമായ മഴയിൽ കോതമംഗലത്ത് തങ്കളം റോഡിൽ വെള്ളക്കെട്ട്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലം ആലുവ – മൂന്നാർ റോഡിൽ കോതമംഗലം തങ്കളം ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. എട്ടോളം വ്യാപാര സ്ഥാപനങ്ങളിലും, ആ റോളം വീടുകളിലും വെള്ളം കയറി.
അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലം വർഷങ്ങളായി ഇവിടെ വെള്ളം പൊങ്ങി ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കടയുടമകൾ പറയുന്നു. ചെറുമഴയിൽ പോലും വെള്ളം ഉയരുന്ന സാഹചര്യത്തിൽ താമസക്കാരും കച്ചവടക്കാരും ദുരിതത്തിലാണ്.
ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
അപ്രതിക്ഷിതമായി പെയ്യുന്ന മഴയത്ത് വെള്ളം കയറി എല്ലാം നശിക്കുകയാണ്. റോഡ് കയ്യേറി നിലവിലെ കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മൂന്ന് പ്രവശ്യം വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചെങ്കിലും പരിഹാരമായില്ല.
വെള്ളക്കെട്ടിന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.