പല്ലാരിമംഗലം : അടിവാട് പ്രവർത്തിക്കുന്ന കിസ്വ ഫാഷൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപന ഉടമ എ എം മുഹമ്മദ് അല്ലാംകുന്നേൽ തനിക്ക് ഒരുമാസം വാടകയിനത്തിൽ കിട്ടുന്ന വരുമാനമായ 23600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കോതമംഗലം എം എൽ എ ആന്റണി ജോൺ തുക ഏറ്റുവാങ്ങി. ബ്ലോക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്തംഗം എ പി മുഹമ്മദ്, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ഹീറോയംഗ്സ് ക്ലബ്ബ് പ്രസിഡന്റ് കെ കെ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
