Connect with us

Hi, what are you looking for?

NEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേട്ടാമ്പാറയിൽ നിന്നും സഹായ ഹസ്തങ്ങൾ.

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേട്ടാമ്പാറയിൽ നിന്നും നിരവധിയായ സഹായ ഹസ്തങ്ങൾ കൊച്ചു കുട്ടികൾ മുതൽ വന്ദ്യവയോധികർ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കൈമാറി. ജന്മനാ തന്നെ ഇരുകാലുകൾക്കും വൈകല്യമുള്ള വേട്ടാമ്പാറ സ്വദേശിയും, കീരംപാറ സെൻ്റ് സ്റ്റീഫൻസ് സ്കൂളിലെ 8-)0 ക്ലാസ്സ് വിദ്യാർത്ഥിയുമായ ആദിത്യൻ പ്രകാശ് തനിക്ക് കിട്ടിയ വിഷു കൈനീട്ടം 1001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി.

സെൻ്റ് സ്റ്റീഫൻസ് ബെസ് അനിയ സ്കൂളിലെ 5-)0 ക്ലാസ്സ് വിദ്യാർത്ഥിയായ ജോസഫ് ജോർജ് കൊട്ടാരത്തിൽ തൻ്റെ കാശുക്കുടുക്കയിലെ സമ്പാദ്യമായ 1000 രൂപ,റ്റി വൈ ദാവീദ്(തങ്കച്ചൻ) താമരുകുടി വേട്ടാമ്പാറ തൻ്റെ ക്ഷേമ പെൻഷൻ 1200 രൂപ,ഫോറസ്റ്റ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ വേട്ടാമ്പാറ 2000/- രൂപ,തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ വേട്ടാമ്പാറ 1000/- രൂപ,ചെത്ത് തൊഴിലാളിയായ എൻ എൻ രാജു നമ്പ്യാളിൽ വേട്ടാമ്പാറ 2500/- രൂപ,വേട്ടാമ്പാറ സ്വദേശി യു കെ യിൽ ജോലി ചെയ്തു വരുന്ന രോഹൻ 5000/- രൂപ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറിയത്.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...