Connect with us

Hi, what are you looking for?

NEWS

ബസേലിയോസ് തോമസ് ബാവയുടെ നിര്യാണത്തിൽമുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി 

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

 

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

You May Also Like

CRIME

കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കേരളാ ബാങ്ക് 2023-2024 വർഷത്തിൽ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക്‌ ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1015 ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വർണപ്പണയ വായ്പകള്‍...

NEWS

നെല്ലിക്കുഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA )നെല്ലിക്കുഴിയിൽ സമ്മേളനം സംഘടിപ്പിച്ചു.KSSPA യുടെ 41 ആം വാർഷിക സമ്മേളനത്തിൽ നവാഗതരെ ആദരിക്കലും മുതിർന്ന പൗരന്മാരെ ആദരിക്കലും പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാർഡ് 6 തലക്കോട് വെള്ളപ്പാറ എന്ന സ്ഥലത്ത് ശ്രീ മാത്യു പീച്ചാട്ട് എന്നയാളുടെ ഉദ്ദേശം 20 അടി താഴ്ചയിൽ അഞ്ചടിയോളം വെള്ളമുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണ ഉദ്ദേശം...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മരം മുറിക്കുന്നതിനിടെ തോള്‍എല്ലിന് പരിക്കേറ്റ ആസാം സ്വദേശിയെ രക്ഷിച്ച് കോതമംഗലം ഫയര്‍ഫോഴ്‌സ്. കോട്ടപ്പടി പഞ്ചായത്ത് വാര്‍ഡ് 8 നാഗഞ്ചേരി പാനിപ്രയില്‍ തോംപ്രയില്‍ വീട്ടില്‍ പൈലി പൗലോസിന്റെ പുരയിടത്തിലെ മരങ്ങള്‍ മുറിക്കുന്നതിനിടയിയാണ് അപകടം...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും...

NEWS

കോതമംഗലം:കോതമംഗലം നഗരസഭയിലെ 4-ാം വാർഡിലെ ജനങ്ങളുടെയും യുവാക്കളുടെയും ചിരകാല സ്വപ്നമായിരുന്ന കരിങ്ങഴ സ്കൂൾ ഗൗണ്ട് യഥാർഥ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി...

error: Content is protected !!