കോതമംഗലം : കേരള മുഖ്യമന്ത്രിയുടെ 20 ഇന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആയി മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എംബിറ്റ്സ്)കോളേജിലെ 10 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.അതോടൊപ്പം സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ അന്തരം പരിഹരിക്കുവാനായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ‘സമത്വം’ എന്ന പദ്ധതിയുടെ ഭാഗമായി ആയിരം ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോളേജിലെ 8 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ചെയ്തു.സ്കോളർഷിപ്പിന്റെയും ലാപ്ടോപ്പിന്റെയും വിതരണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മാർ തോമ ചെറിയ പള്ളി വികാരി റവ.ഫാദർ ജോസ് പരത്തുവയലിൽ,എംബിറ്റ്സ് കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ,ചെയർമാൻ പി വി പൗലോസ് പഴുക്കാളിൽ,പള്ളി ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണംചേരിൽ,ട്രഷറർ സി കെ ബാബു,ഡീൻ(അക്കാദമിക്സ്) & എച്ച് ഓ ഡി(ഇ ഇ ഇ)പ്രൊഫസർ ലീന തോമസ് എന്നിവർ പങ്കെടുത്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ സ്വാഗതവും എച്ച് ഓ ഡി(സി എസ് ഇ)പ്രൊഫസർ മിഥുൻ മാത്യു നന്ദിയും പറഞ്ഞു.
