Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം മാർ തോമ ചെറിയ പള്ളി കേസ്: തുടർ നടപടികൾ കോതമംഗലം കോടതിയുടെ പരിഗണനയിലേക്ക് മാറ്റി. സി.ആർ പി.എഫിനെ അനുവദിച്ചെന്ന പ്രചരണം തെറ്റ്.

കോതമംഗലം: പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയിൽ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ കൊടുത്ത കേസ് ഇനി പരിഗണിക്കുന്നത് കോതമംഗലത്ത്.

1934ലെ ഓർത്തഡോക്സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിലവിലെ കേസ്. മൂവാറ്റുപുഴ മുൻസിഫ് കോടതി കേസിന്റെ ചുമതല മൂവാറ്റുപുഴ ഡി.വൈഎസ്.പിയിൽ വിടർത്തി ഡി.ജി.പിക്ക് കൈമാറിയിട്ടുമുണ്ട്. പതിനാല് വീട്ടുകാർക്ക് വേണ്ടി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുളള വിധി നടപ്പാക്കുന്നതിന് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം കോതമംഗലത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലായിരിക്കുമെന്നാണ് കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ട്.

അന്ത്യോഖ്യ സിംഹാസനത്തിങ്കൽ നിന്ന് സുറിയാനി സഭയുടെ വിശ്വാസവുമായി കോതമംഗലത്ത് എത്തിചേർന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി കൂടിയാണ് മാർ തോമ ചെറിയ പള്ളി. മഹാഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്നതിനും ഇതര മതസ്ഥരടക്കം നിരവധി പേർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഈ നീക്കമെന്ന് യാക്കോബായ വിശ്വാസികളുടെ ആരോപണം.

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കേന്ദ്രസേന വേണമെന്ന ഓർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം മുവാറ്റുപുഴ മുൻസിഫ് കോടതി തള്ളുകയായിരുന്നു. ഓർത്തഡോക്സ് പക്ഷത്തിനുള്ള സംരക്ഷണം കേരള DGP നൽകണമെന്ന നിർദ്ദേശവും കോടതി നൽകി. തുടർ കേസ് കോതമംഗലം കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കോതമംഗലം ചെറിയ പള്ളിയിൽ സി.ആർ.പി.എഫിനെ വിന്യസിച്ച് പള്ളി പിടിച്ചെടുക്കാൻ കോടതി നിർദ്ധേശം നൽകിയെന്ന തരത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഫാ.ജോസ് പരുത്തുവയലിൽ കോതമംഗലം വാർത്തയോട് പ്രതികരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!