കോതമംഗലം: മാർത്തോമൻ ചെറിയ പള്ളി തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്. പുനഃപരിശോധനാ ഹർജി തള്ളിയതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്. എല്ലാ ഇടവക അംഗങ്ങളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി വിധി. ഈ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഡിസംബർ മൂന്നിലെ ഉത്തരവെന്നും അപ്പീൽ ഹർജിയിൽ പറയുന്നു.

You must be logged in to post a comment Login