കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ നീണ്ടു പോയ ഡിപ്ലോമ പരീക്ഷകൾ ഇന്ന് (08/06/2020) ആരംഭിച്ചു.കോതമംഗലം ചേലാട് പോളിയിൽ 200 ൽ അധികം കുട്ടികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് തെർമൽ സ്കാനർ,മാസ്ക്,സാനിറ്റൈസർ തുടങ്ങിയ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പോളിയിൽ ഏർപ്പെടുത്തിയിരുന്നു. ശാരീരിക അകലം പാലിച്ച് ഒരു ക്ലാസ്സിൽ 20 കുട്ടികൾ വീതമാണ് പരീക്ഷ എഴുതിയത്. ചേലാട് പോളിയിലെ കുട്ടികൾക്ക് പുറമെ മറ്റ് പല പോളികളിലായി പഠിക്കുന്ന സമീപ പ്രദേശങ്ങളിലെ കുട്ടികളും ചേലാട് പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതി.
ആറാം സെമസ്റ്റർ പരീക്ഷകളാണ് ആരംഭിച്ചത്.രാവിലെ 10 മണി മുതൽ 12.15 വരെയും,ഉച്ചയ്ക്ക് 2 മണി മുതൽ 4.15 വരെയും എന്ന സമയ ക്രമീകരണത്തിലാണ് പരീക്ഷകൾ നടക്കുന്നത്.ആന്റണി ജോൺ എംഎൽഎ ചേലാട് പോളിയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.