കോതമംഗലം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന
അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലം രൂപതയിൽ ആവേശോജ്ജ്വല സ്വീകരണം.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ.ഡോ.പയസ് മലേക്കണ്ടത്തിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു.ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ, രൂപതാ ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, വികാരി ജനറാൾ മോൺ.ഡോ. വിൻസൺ നെടുങ്ങാട്ട്,
കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, മുൻ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, ജോയ്സ് മേരി ആന്റണി.രൂപത ജനറൽ സെക്രട്ടറി മത്തച്ഛൻ കളപ്പുരക്കൽ.തമ്പി പിട്ടാപ്പിള്ളിൽ,ബെന്നി ആന്റണി,രാജേഷ് ജോൺ, ടോണി പുഞ്ചകുന്നേൽ,ട്രീസാ ലിസ് സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ,ബിജു സെബാസ്റ്റ്യൻ,ഷൈജു ഇഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു.
മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക,
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യജീവി ആക്രമണവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക ,കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചക്ക് പരിഹാരം കാണുക,വിദ്യാഭ്യാസ- ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യാത്ര 24 ന് തിരുവനന്തപുരത്ത് സമാപിക്കും.
