Connect with us

Hi, what are you looking for?

ACCIDENT

ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക് തലകീഴായി മറിഞ്ഞു

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റി വാർഡ് 16 അമ്പലപ്പറമ്പിൽ ഡ്രൈവിംഗ് പരിശീലനതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.കുത്തുകുഴി വെളിയത്ത് ജോൺസൺ ഉലഹാന്നാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

കോതമംഗലത്തു നിന്നും അഗ്നിരക്ഷാ സേനയെത്തി, സേനയുടെ റിക്കവറി വെഹിക്കിൾ, എ ആർ ടി എന്നി വാഹനങ്ങൾ ഉപയോഗിച്ച് 15 അടി താഴ്ചയിൽ നിന്നും കാർ ഉയർത്തി കരക്കു കയറ്റി. സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായിലിന്റെ നേതൃത്വത്തിൽ കെ എൻ ബിജു, കെ.പി ഷമീർ, പി.സുബ്രമണ്യൻ, ഒ. എ ആബിദ്, നന്ദുകൃഷ്ണ, വിഷ്ണു മോഹൻ, എം. എ അംജിത്, എം സേതു എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

You May Also Like

error: Content is protected !!