Connect with us

Hi, what are you looking for?

NEWS

ബഫർ സോൺ – ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ.

കോതമംഗലം: ജനവാസ മേഖലയെ പൂർണ്ണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായി ബഹു:വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ വ്യക്തമാക്കി.ഈ വിഷയം ചൂണ്ടിക്കാട്ടി ആന്റണി ജോൺ എം എൽ എ നിയമസഭയിൽ ചോദ്യമുന്നയിച്ചപ്പോൾ ആണ് ബഹു:മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖല ഉൾപ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേത കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്‌ഞാപനം മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്ക എം എൽ എ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

വന്യ മൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജീവിത ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഇപ്പോൾ ഇറക്കിയിട്ടുള്ള ബഫർ സോൺ കരട് വിജ്ഞാപനമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.പ്രദേശ വാസികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും,
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി പകരം വനപ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമ സഭയിൽ ആവശ്യപ്പെട്ടു.തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ 1 കിലോ മീറ്റർ ചുറ്റളവ് പാരിസ്ഥിതിക സംവേദന മേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനെ തുടർന്ന് ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വരുമെന്നും, വ്യവസായങ്ങൾക്കും കാർഷിക പ്രവർത്തികൾക്കും തടസ്സം ഉണ്ടാകുമെന്നുള്ള പ്രദേശവാസികളുടെയും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ആശങ്കകൾ സർക്കാരിനെ പരാതിയായും,യോഗങ്ങളിലും അറിയിച്ചിട്ടുണ്ടെന്നും ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി കെ രാജു ആൻ്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

error: Content is protected !!