കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ കൃഷിയിടത്തിൽ കടന്ന് തൈവാഴ നശിപ്പിച്ചു എന്ന കാരണം ആരോപിച്ചാണ് പോത്തിനെ കെട്ടിയിട്ട് കമ്പികൊണ്ട് അടിച്ചു മുറിവേൽപ്പിച്ചിരിക്കുന്നത്. ദേഹത്ത് മുറിപ്പാടുകളും കാലിന് പരിക്കും സംഭവിച്ചതിനെത്തുടർന്ന് പോത്തിന്റെ ഉടമസ്ഥൻ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി.
