കോതമംഗലം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പങ്കുചേര്‍ന്നു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം ഹാന്റ് സാനിറ്റൈസര്‍, മാസ്‌ക്, ഹാന്റ് വാഷ്, സോപ്പ് എിങ്ങനെ ഒരു ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള വസ്തുക്കള്‍ വിതരണം ചെയ്തു. കോതമംഗലം നിയോജക മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സൗജന്യമായി നല്‍കുതിനായി ആന്റണി ജോണ്‍ എം.എല്‍എ സാനിറ്റേഷന്‍ വസ്തുക്കള്‍ തഹസീല്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസിന് കൈമാറി.
സെന്റ് ജോസഫ് ഹോസ്പിറ്റലിലേക്ക് നല്‍കുന്ന സാനിറ്റേഷന്‍ വസ്തുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. അഭയ എം.എസ്.ജെ യും രൂപതയുടെ യുവജനപ്രസ്ഥാനമായ യുവദീപ്തി വഴി വിതരണം ചെയ്യുന്ന വസ്തുക്കള്‍ രൂപത പ്രസിഡന്റ് ജിബിന്‍ ജോര്‍ജും ജീവ മെഡിക്കല്‍സ് വഴി വിതരണം ചെയ്യുന്ന സാനിറ്റേഷന്‍ വസ്തുക്കള്‍ ബീമോന്‍ ജോര്‍ജും ഏറ്റുവാങ്ങി.
കോതമംഗലം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ റവ. ഡോ. തോമസ് ജെ. പറയിടം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. അഭയ എം.എസ്.ജെ. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജോസ കെ.യു,. ഹോസ്പിറ്റല്‍ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, സി. ജോസ്മിന്‍ എം.എസ്.ജെ, ജോഷി അറയ്ക്കല്‍ എന്നിവര്‍പ്രസംഗിച്ചു. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചാണ് ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിച്ചിരിക്കുതെന്ന് ഫാര്‍മസി കോളേജ് അധികൃതര്‍ അറിയിച്ചു.