കോതമംഗലം: യൽദോ മാർ ബസേലിയോസ് കോളേജിലെ നാഷ്ണൽ സർവ്വീസ് സ്കീം യൂണീറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി കോതമംഗലം മേഖലയിലെ ജനങ്ങളുടെ റൂട്ട് മാപ്പ് രേഖപ്പെടുത്തുന്നതിനു വേണ്ടി പോക്കറ്റ് ഡയറി നിർമ്മിച്ച് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.
കോളേജ് ചെയർമാൻ ഷെവ പ്രൊഫസർ ബേബി എം വർഗീസ്,മാനേജർ ജസ്സി ബേബി വർഗീസ്,പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ്,പ്രൊഫസർ എ ജെ യോയാക്കി,പ്രോഗ്രാം ഓഫീസർ വിഷ്ണു ദേവ് പി കെ എന്നിവർ സംസാരിച്ചു.വോളന്റിയർ സെക്രട്ടറി അയോണ യൽദോസ് നന്ദി രേഖപ്പെടുത്തി.