തട്ടേക്കാട് : തട്ടേക്കാട് പാലത്തിന്റെ സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഉച്ചയോട് കൂടിയാണ് മൃതദേഹം തട്ടേക്കാട് പാലത്തിന് സമീപം കണ്ടെത്തിയത്. കയ്യും കാലും കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പാന്റും ഷർട്ടുമാണ് വേഷം. മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
കോതമംഗലം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് 2 ദിവസത്തിന് മുകളിൽ പഴക്കമുണ്ടന്നാണ് പ്രാഥമിക നിഗമനം.
