കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് നെടുവക്കാട് മൂന്നാം വാര്‍ഡിലെ കൊളംബേക്കര വീട്ടില്‍ ജോസഫിന്റെയും ഷൈനിയുടെയും എട്ടുവയസുള്ള മകന്‍ അലന്‍ ജോസഫ് (ഉണ്ണിക്കുട്ടന്‍) രക്താര്‍ബുധം ബാധിച്ച് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികത്സയിലാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഈ കുഞ്ഞിന്റെ ചികിത്സക്കായി കൂലി പണിക്കാരും നാല് സെന്റ് സ്ഥലത്ത് താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യാതൊരു നിര്‍വാഹവുമില്ല.
കുട്ടിയുടെ ചികിത്സാര്‍ഥം എട്ടു മാസം തിരുവനന്തപുരത്ത് താമസിക്കണം. ഇപ്പോള്‍ വീട് വാടകക്ക് എടുത്താണ് അവിടെ താമസം. എട്ട് മാസത്തിന് ശേഷം തുടര്‍ന്ന് രണ്ടു വര്‍ഷം ചികിത്സ നടത്തിയാല്‍ മാത്രമാണ് രോഗം ഭേദമാകുകയുള്ളൂ. കുഞ്ഞിന്റെ ചികിത്സക്കായി വാര്‍ഡ് അംഗം സാബു മത്തായി തൊട്ടിയിലിന്റെയും കുട്ടിയുടെ മാതാവ് ഷൈനി ജോസഫിന്റെയും പേരില്‍ ജനകീയ ചികിത്സാ സഹായ നിധി രൂപീകരിച്ച് പൈങ്ങോട്ടൂര്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നു.
അക്കൗണ്ട് നമ്പര്‍ 4063 21010 51144.
ഐഎഫ്എസ്‌സി കോഡ്: KLGB0040632.
കുഞ്ഞിന്റെ ചികിത്സക്ക് സന്മസുകളുടെ സഹായമുണ്ടാകണമെന്ന് വാര്‍ഡ് അംഗം പറഞ്ഞു. ഫോണ്‍: 94473 19972.