കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച വനിത കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്സ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിൻസൻ ഇല്ലിക്കൽ,എ വി രാജേഷ്,ബിന്ദു ജയകുമാർ,ഷീല കൃഷണൻകുട്ടി,എം എൻ ശശി, ഒ ഇ അബ്ബാസ്,സണ്ണി പൗലോസ്,ജസ്സിമോൾ ജോസ്,റേയ്ച്ചൽ ബേബി,സെബാസ്റ്റ്യൻ ആഗസ്തി, എബി എബ്രാഹം,ബിഡിഒ കെ എച്ച് നാസർ തുടങ്ങിയവർ പങ്കെടുത്തു.
