കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക് തല കായ്കമേള കുട്ടൻപുഴയിൽ വെച്ച് നടന്നു. ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക് ,ഷഡ്ഡിൽ തുടങ്ങിയ കായിക മത്സരങ്ങളാണ് നടത്തിയത്. കുട്ടമ്പുഴ ഷട്ടിൽ കോർട്ടിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സിബി കെ എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി ബിനിൽ കെ ബേബി സ്വാഗതം ആശംസിച്ചു. വിജയികൾക്ക് മേരാ യുവഭാരത് ജില്ലാ കോഡിനേറ്റർ വിവേക് ശശീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോബി തോമസ്,ബിനു കെ എം, ജയൻ ചന്ദ്രൻ,ബാബു എംഡി,ഔസഫ് റ്റി വി,ജിനിൽ ജോർജ്,സിനോ ചാക്കോ,ആഷിക്ക് ബാലൻ,രാജമ്മ രാജൻ, രെഞ്ചു എബി, ജെസ്സി ബേസിൽ, മായ പീതാംബരൻ,സേവർ പുതിയിടം, എന്നിവർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.



























































