Connect with us

Hi, what are you looking for?

NEWS

സവർണ്ണമേധാവിത്വം; കവളങ്ങാട് പഞ്ചായത്തിൽ BJP നേതാക്കളുടേയും പ്രവർത്തകരുടേയും കുട്ടരാജി.

കോതമംഗലം: നിയോജക മണ്ഡലത്തിലെ 200 ഓളം ബി.ജെ.പി-യുവമോർച്ച പ്രവർത്തകരും നേതാക്കളും രാജിവച്ചു രാജിവച്ചവർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു.  ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പൂർണ്ണമായും നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേയും പ്രവർത്തകരാണ് രാജിവച്ചത്.ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും വിശ്വകർമ്മ സഭ താലൂക്ക് ഭാരവാഹികൂടിയാ പി.കെ.സുബാഷ് ,ജനറൽ സെക്രട്ടറി ബിജു തേങ്കോട്, യുവമോർച്ച മുൻ നിയോജക മണ്ഡലം കൺവീനർ ജനകൻ ഗോപിനാഥ്, യുവമോർച്ച ജനറൽ സെക്രട്ടറി ദിലീപ് പയ്യാരപിള്ളിൽ, ശിവൻ മാരമംഗലം, രാജു പരീക്കണ്ണി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് കോതമംഗലം മണ്ഡലത്തിലെ ബി.ജെ.പി യിൽ നിന്നും കൂട്ടരാജി നടന്നത്.

ബി.ജെ.പി.യിലെ സംസ്ഥാന, ജില്ലാ, താലൂക്ക്തലത്തിലെ കടുത്ത ഗ്രൂപ്പിസത്തിലും സവർണ്ണമേധാവിത്വത്തിലും പ്രതിക്ഷേധിച്ചാണ് രാജി. കേരളത്തിൽ ബി.ജെ.പി.ക്ക് രഷ്ട്രീയ പ്രസക്തിയില്ല. വർഗ്ഗീയത വെടിഞ്ഞ് മതേതരത്വത്തിനു വേണ്ടി
ശബ്ദിക്കാൻ രാജ്യത്ത് സോഷ്യലിസ്റ്റ് – ഇടത് മതേതര ഐക്യം ശക്തിപ്പെടണം. ഈ സാഹചര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി രാജ്യം ഭരിച്ചിട്ടുള്ള രാഷ്ട്രീപാർട്ടിയാണ് ജനതാദൾ .മതേതര സ്വഭാവമുള്ള രാജ്യത്തെതല മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളായ എം.പി.വീരേന്ദ്രകുമാറും ശരത് യാദവുമെല്ലാം നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാദളിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കോതമംഗലത്ത് ബി.ജെ.പി. വിട്ട് വന്ന നേതാക്കൾ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി അംഗം മനോജ് ഗോപി ,കോതമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽകുടി എന്നിവരോടൊപ്പമാണ് കോതമംഗലത്ത് രാജിവച്ചവർ പത്രസമ്മേളനം നടത്തിയത്. കോതമംഗത്തെ ബി.ജെ.പി.യി ലെ മുൻ നിയോജക മണ്ഡലം ഭാരവാഹികളിൽ ചിലരും കോതമംഗലത്തെ സഭാതർക്കവുമായി ബന്ധപ്പെട്ട് അതൃപ്തിയുള്ള ചില യു.ഡി.എഫ് നേതാക്കളും അടുത്തു തന്നെ പാർട്ടിയിൽ ചേരുമെന്നും ലോക് താന്ത്രിക് ജനതാദൾ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോക് താന്ത്രിക് ജനതാദളിൽ ചേർന്ന നേതാക്കൾക്ക് സംസ്ഥാന സമിതിയംഗം മനോജ് ഗോപി പാർട്ടി പതാക നൽകി സ്വീകരിച്ചു.

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....