കോതമംഗലം: നിയോജക മണ്ഡലത്തിലെ 200 ഓളം ബി.ജെ.പി-യുവമോർച്ച പ്രവർത്തകരും നേതാക്കളും രാജിവച്ചു രാജിവച്ചവർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു. ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പൂർണ്ണമായും നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേയും പ്രവർത്തകരാണ് രാജിവച്ചത്.ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും വിശ്വകർമ്മ സഭ താലൂക്ക് ഭാരവാഹികൂടിയാ പി.കെ.സുബാഷ് ,ജനറൽ സെക്രട്ടറി ബിജു തേങ്കോട്, യുവമോർച്ച മുൻ നിയോജക മണ്ഡലം കൺവീനർ ജനകൻ ഗോപിനാഥ്, യുവമോർച്ച ജനറൽ സെക്രട്ടറി ദിലീപ് പയ്യാരപിള്ളിൽ, ശിവൻ മാരമംഗലം, രാജു പരീക്കണ്ണി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് കോതമംഗലം മണ്ഡലത്തിലെ ബി.ജെ.പി യിൽ നിന്നും കൂട്ടരാജി നടന്നത്.
ബി.ജെ.പി.യിലെ സംസ്ഥാന, ജില്ലാ, താലൂക്ക്തലത്തിലെ കടുത്ത ഗ്രൂപ്പിസത്തിലും സവർണ്ണമേധാവിത്വത്തിലും പ്രതിക്ഷേധിച്ചാണ് രാജി. കേരളത്തിൽ ബി.ജെ.പി.ക്ക് രഷ്ട്രീയ പ്രസക്തിയില്ല. വർഗ്ഗീയത വെടിഞ്ഞ് മതേതരത്വത്തിനു വേണ്ടി
ശബ്ദിക്കാൻ രാജ്യത്ത് സോഷ്യലിസ്റ്റ് – ഇടത് മതേതര ഐക്യം ശക്തിപ്പെടണം. ഈ സാഹചര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി രാജ്യം ഭരിച്ചിട്ടുള്ള രാഷ്ട്രീപാർട്ടിയാണ് ജനതാദൾ .മതേതര സ്വഭാവമുള്ള രാജ്യത്തെതല മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളായ എം.പി.വീരേന്ദ്രകുമാറും ശരത് യാദവുമെല്ലാം നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാദളിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കോതമംഗലത്ത് ബി.ജെ.പി. വിട്ട് വന്ന നേതാക്കൾ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി അംഗം മനോജ് ഗോപി ,കോതമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽകുടി എന്നിവരോടൊപ്പമാണ് കോതമംഗലത്ത് രാജിവച്ചവർ പത്രസമ്മേളനം നടത്തിയത്. കോതമംഗത്തെ ബി.ജെ.പി.യി ലെ മുൻ നിയോജക മണ്ഡലം ഭാരവാഹികളിൽ ചിലരും കോതമംഗലത്തെ സഭാതർക്കവുമായി ബന്ധപ്പെട്ട് അതൃപ്തിയുള്ള ചില യു.ഡി.എഫ് നേതാക്കളും അടുത്തു തന്നെ പാർട്ടിയിൽ ചേരുമെന്നും ലോക് താന്ത്രിക് ജനതാദൾ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോക് താന്ത്രിക് ജനതാദളിൽ ചേർന്ന നേതാക്കൾക്ക് സംസ്ഥാന സമിതിയംഗം മനോജ് ഗോപി പാർട്ടി പതാക നൽകി സ്വീകരിച്ചു.