CHUTTUVATTOM
മാനവ സേവ മാധവ സേവ; ബി ജെ പി മാസ്‌ക്കുകൾ വിതരണം ചെയ്‌തു.

വാരപ്പെട്ടി : ഭാരതീയ ജനതാ പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി കവലയിലെ പൊതുവിതരണ കേന്ദ്രത്തിലും, മാർജിൻ ഫ്രീ ഷോപ്പുകളിലും മാസ്ക്കുകൾ ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി സജീവ് വിതരണം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ മണ്ഡലം ജനറൽ സെക്രട്ടറി വി.എസ് സുമേഷ്, അശ്വൻ അശോക്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തു സജീവൻ എന്നിവർ പങ്കെടുത്തു.
CHUTTUVATTOM
സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത് വകുപ്പു മന്ത്രി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കാണ് ഏരിയ സെക്രട്ടറി അഭിരാം ഷൈകുമാര്‍ പരാതി നല്‍കിയത്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപമുള്ള ഭീമന്‍ മരത്തിന്റെ ശിഖിരം ഉണങ്ങി ഏതുസമയവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണുള്ളത്. മരം വീണാല്‍ വൈദ്യുതി ലൈന്‍ അടക്കം തകര്‍ന്ന് വന്‍ അപകട സാധ്യതയാണുള്ളത്. കുട്ടികള്‍ ബസ് ഇറങ്ങി ഇതുവഴി നടന്നാണ് സ്‌കൂളിലേക്ക് പോകുന്നത്.
CHUTTUVATTOM
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ( എൻ.ഐ. ആർ.എഫ്.) രാജ്യത്തെ മികച്ച 87-ാമത്തെ കോളജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ 42000 ത്തിൽ പരം കോളജുകളുടെ പട്ടികയിൽനിന്നാണ് ആദ്യ 100 ൽ ഇടം നേടിയ മാർ അത്തനേഷ്യസ് കോളേജ് ശ്രദ്ധേയമാകുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, കലാ- കായികംരംഗത്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനം, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം തിളക്കമാർന്ന നേട്ടം കൈവരിക്കാൻ എം.എ. കോളജിനെ സഹായിച്ചു.
കോളേജിൽ ബിരുദതലത്തിൽ 12 ഏയ്ഡഡ് പ്രോഗ്രാമുകളും 3 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം എസ് സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി ( 5 വർഷം)കൂടാതെ 8 ഏയ്ഡഡ് പ്രോഗ്രാമുകളും 9 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ് , മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളുമാണ്. മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ പഠനാന്തരീക്ഷമാണ് കലാലയത്തിലേത്. അത്യാധുനിക സങ്കേതങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസുകൾ, ലാബുകൾ, ഇൻസ്ട്രുമെന്റേഷൻ സെന്റർ, സെമിനാർ ഹാളുകൾ എന്നിവ ഭിന്നശേഷി വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെയും ഇ ജേണലുകളുടെയും വൻ ശേഖരമുള്ള ലൈബ്രറി ,കേരളത്തിലെ മികച്ച കലാലയ ലൈബ്രറികളിലൊന്നാണ്. മികച്ചകായിക പരിശീലന സൗകര്യങ്ങളോടുകൂടിയതാണ് 65 ഏക്കർ വിസ്തൃതമായ ക്യാംപസ് . ഇതിൽ ഇൻഡോർ സ്‌റ്റേഡിയം, ബാസ്കറ്റ് ബോൾ, വോളി ബോൾ, ടെന്നീസ് കോർട്ടുകൾ, അത്‌ലറ്റിക് ട്രാക്കുകൾ , ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, ഒളിംപിക്സ് നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് എന്നിവ ഉൾപ്പെടും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളും ക്യാംപസിൽ തന്നെയുണ്ട്.
അക്കാദമികരംഗത്തും കായികരംഗത്തും മികവു തെളിയിച്ച കോളേജ് കലാപരിപോഷണത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാത്ഥികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ഡിപ്പാർട്ടുമെന്റുകളും ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു വർഷവും ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ആദ്യവർഷവും വാല്യു ആഡഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളും ഉണ്ട്. ഈ അധ്യയവർഷം മുതൽ സ്‌റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും ഉണ്ടാകും.
റൂസയുടെ ധനസഹായത്തോടെ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ്, സ്പോർട്സ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ, ഫാക്കൽറ്റി – അലുമ്നി സ്കോളർഷിപ്പുകൾ കലാപ്രതിഭകൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ (20 പേർക്ക്) കോളേജ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം ചേർത്ത് ഒരു കോടിയിൽപരം രൂപയുടെ വിവിധ സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2023 ലെ എക്സലൻസ് അവാർഡ് മാർ അത്തനേഷ്യസ് കോളേജിനാണ് ലഭിച്ചത്. ഈ വർഷത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 5 സ്വർണ്ണം ഉൾപ്പെടെ 17 മെഡലുകൾ നേടി മാർ അത്തനേഷ്യസ് കോളേജ് ചരിത്രവിജയം നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മികച്ച കായിക പ്രകടനത്തിനുള്ള 2021-22 ലെ മനോരമട്രോഫിയും ഈ വർഷം കേളേജ് സ്വന്തമാക്കിയിരുന്നു. ക്രൈസ്‌റ്റ് കോളേജ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ ഡോ.ജോസ് തെക്കൻ ഓൾ കേരള ബെസ്റ്റ് ടീച്ചർ അവാർഡ് , എസ്.ബി കോളേജ് ചങ്ങനാശ്ശേരി നൽകുന്ന ബെർക്ക് മാൻസ് ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ഈ വർഷം തന്നെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനു ലഭിച്ചത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷനും സ്വച്ഛതാ ആക്ഷൻ പ്ലാനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാംപ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്. കായികമേഖലക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും കോളേജിന് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യൻ അനിൽഡ തോമസും ടി. ഗോപിയും കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ് സജി ഇവർക്ക് പുറമെ കോമൺ വെൽത്ത് ഗെയിംസിലും ലോക ചാംപ്യൻഷിപ്പിലും തിളങ്ങിയ മുഹമ്മദ് അജ്മൽ, എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയിൽനിന്ന് ലോക കായിക ഭൂപടത്തിലേക്ക് ഉയർന്ന നക്ഷത്രങ്ങളാണ്.
അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
അഡ്മിഷന്
https://macollege. online/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
യു ജി പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 8-6-2023 .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 91 9496 7 92512, 0485 28 22 512, 28 22378
CHUTTUVATTOM
കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. വീറ്റ് പ്ലാസ്റ്റിക്ക് പൊലൂഷന്‍ എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാചരണം. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനുമായ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും ജീവികുലത്തിന് വംശനാശം വരുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മലിനീകരണത്തില്‍ നിന്ന് ജനങ്ങളും ഭരണകൂടങ്ങളും ജാഗ്രതയോടെ പെരുമാറണമെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആര്‍ത്തിപൂണ്ട ജീവിതശൈലികള്‍ പ്രകൃതിക്കെതിരെയുള്ള യുദ്ധമായിമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.ജെ.എ. യൂണിറ്റ് പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷനായി. മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആഷ ലില്ലി തോമസ്, പത്രപ്രവര്‍ത്തകരായ എ.കെ. ജയപ്രകാശ്, ജിജു ജോര്‍ജ, പി.പി. മുഹമ്മദ്, സി.ജെ. എല്‍ദോസ്, ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME23 hours ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
CRIME23 hours ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
NEWS1 week ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്