Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അട്ടിമറിച്ചതായി ആക്ഷേപം

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അട്ടിമറിച്ചു.

നെല്ലിക്കുഴി പഞ്ചായത്തിലെ 17 ആം വാർഡിലെ ഊരംക്കുഴി പ്രദേശത്ത് താമസിക്കുന്ന വിധവയായ ഹൃദ് രോഗിയായ അലീമ കവലയ്ക്കൻ്റെ ലൈഫ് ഭവന പദ്ധതിയുടെ മുൻഗണന ലിസ്റ്റാണ് അട്ടിമറിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ച കാലം മുൻപ് അലീമയും മകനും മരുമകളും മൂന്ന് കൊച്ച് മക്കളും താമസിച്ചിരുന്ന പഴക്കം ചെന്ന വീട് തകർന്ന് നിലം പൊത്തി ഭാഗ്യം കൊണ്ട് മാത്രം കുടുംബത്തിലാർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പഞ്ചായത്തിൽ ആകെ 650 ഓളം പേർ ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് ആ ലിസ്റ്റിൽ 29 ആം റാങ്ക് ലിസ്റ്റിലുള്ള കുടുംബത്തെയാണ് നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയിട്ടുള്ളത്. ഇരുന്നൂറോളം വീടുകൾ പാസാക്കിയിട്ടുള്ളതായി പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

ഇത്രയും അർഹതയുള്ള കുടുംബത്തെ ഒഴിവാക്കിയതിൽ ആക്ഷേപം ഉന്നയിച്ച് നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറും UDF പാർലമെൻ്ററി ലീഡറുമായ MV റെജിയും, വീട് നിഷേധിക്കപ്പെട്ട അലീമയുടെ കുടുംബവും മനുഷ്യാവകാശ കമ്മീശനും, ലൈഫ് ജില്ലാ മിഷനും പരാതി നൽകിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കാലം മുൻപ് അർദ്ധരാത്രിയിലാണ് വീട് തകർന്ന് വീണത്.

അലീമയും, മകനും,ഭാര്യയും,മൂന്ന് പിഞ്ചു കുട്ടികളും അടങ്ങിയതാണ് ഈ കുടുംബം.

ആറ് സെൻ്റ് ഭൂമി മാത്രമാണ് ഈ കുടുംബത്തിനുള്ളത് വച്ച് കെട്ടിയ കൂരയിലാണ് ഇപ്പോൾ ഈ കുടുംബത്തിൻ്റെ വാസം.

നാളിതുവരെ പഞ്ചായത്ത് പ്രസിഡൻ്റോ മറ്റ് അധികാരപ്പെട്ടവരോ ഈ കുടുംബത്തിൻ്റെ അവസ്ഥ നേരിൽ കാണാൻ എത്തിയിട്ടില്ല എന്ന് വാർഡ് മെമ്പർ ഷറഫിയ ഷിഹാബ് ആരോപിച്ചു.

വളരെ അടിയന്തിരമായി അലീമയുടെ കുടുംബത്തിന് ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി വീട് നൽകണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി UDF പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് പാർലമെൻ്ററി ലീഡർ എം വി റെജി അറിയിച്ചു.

You May Also Like

NEWS

കോതമംഗലം;അന്തരിച്ച ശ്രേഷ്ഠ കാതോലീക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 41 -ാം ചരമദിനം ആചരിച്ചു.മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷന്റെ സ്ഥാപക പ്രസിഡന്റായും കഴിഞ്ഞ 46 വർഷമായി ഈ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്ന ശ്രേഷ്ഠ...

NEWS

കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 34 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം:  മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു‌. കുട്ടമ്പുഴ, വടാട്ടുപാറ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഐഷാസ്, കളിത്തോഴൻ ബസുകളുടെ ഡ്രൈവർമാരായ കെ.ടി. വിനേഷ്, സുരാജ് സുരേന്ദ്രൻ...

NEWS

കോതമംഗലം : മൈലൂർ ടീം ചാരിറ്റിയുടെ ഏഴാമത് വാർഷികവും ,സി കെ അബ്ദുൾ നൂർ അനുസ്മരണവും സംഘടിപ്പിച്ചു .മൈലൂർ ടി ഡി എം മദ്രസ ഹാളിൽ വച്ച് നടന്ന സമ്മേളനം ആന്റണി ജോൺ...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് 2 കോടിരൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ച പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട – വെള്ളാരമറ്റം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ഈട്ടിപ്പാറ...

NEWS

കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത രണ്ടു...

NEWS

കോതമംഗലം :- കബനി യുവ ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കബനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തുകയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ പി.ജോമോനെ ആദരിക്കുകയും ചെയ്തു.സംഘാടകസമിതി ജനറൽ...

NEWS

കോതമംഗലം :അയ്യങ്കാവിന്റെ അഭിമാന വിദ്യാലയമായ ഗവ.ഹൈസ്കൂൾ അയ്യങ്കാവിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയുള്ള ജനകീയ സ്കൂൾ വികസന സമിതി യോഗം സ്കൂൾ ഹാളിൽ വച്ച് ചേർന്നു. പിടിഎ പ്രസിഡന്റ് എസ് സതീഷ്...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം പാലമറ്റത്ത് ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാളക്കടവിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കായ്ച്ചതും, കായ്ക്കാത്തതുമായ നിരവധി തെങ്ങുകളും,...

NEWS

കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകർ കോതമംഗലം താലൂക്കിന്റെ പരിധിയിൽ പെടുന്നവരും പത്താംക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം...

NEWS

കോതമംഗലം: രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ രഞ്ജിത് ജോസിന് ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കി. രാജ്യത്തിന് വേണ്ടി സിങ്കപ്പൂരില്‍ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി...

NEWS

കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്കര മനയത്ത് പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു വിൻ്റെ അധ്യക്ഷതയിൽ ആൻ്റണി ജോൺ എം എൽ എ ചെങ്കര (...

error: Content is protected !!