കോതമംഗലം : ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ചെറുവട്ടൂർ മേഖലയിൽ ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും കോൺഗ്രസ് സ്ഥാർത്തിയെ വിജയിപ്പിക്കുവാൻ പ്രവർത്തിച്ചുവെന്നുള്ള ആരോപണത്തെ തുടർന്ന് ബിജെപി നിയോജകമണ്ഡലം മുൻ സെക്രട്ടറി മനോജ് കാനാടൻ , ബിജെപി ചെറുവട്ടൂർ മേഖല പ്രസിഡന്റും, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പത്തൊൻപതാം വാർഡ് മെമ്പറുമായിരുന്ന എം കെ സുരേഷ് എന്നിവർക്കെതിരെയും, ബി എം എസ് ൽ ഉന്നത പദവിയിലുള്ള ഒരു വ്യക്തിക്കെതിരെയും ബിജെപി പ്രാദേശിക ഭാരവാഹികളും പ്രവർത്തകരും രംഗത്തെത്തിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ രീതി അംഗീകരിക്കാനാവില്ലെന്നും രണ്ട് പേർക്കെതിരെയും ശിക്ഷണ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതി മണ്ഡലം ജില്ലാ കമ്മിറ്റികൾക്ക് കൊടുക്കുകയും ചെയ്തു. ബിജെ പി
ജില്ലാ കമ്മിറ്റി അന്വേഷണം നടത്തുകയും, നടപടിയെന്ന രീതിയിൽ ഇരുവരെയും ബിജെപി യുടെ എല്ലാ വിധ ചുമതലകളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ബിജെപി യിലുള്ള രണ്ട് പേർക്കെതിരെയാണ് ബിജെപി ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാനാവൂ , ബി എം എസ് നേതാവിന്റെ കാര്യത്തിൽ ബിജെപി ക്ക് ഇടപെടാനാവുകയുമില്ല താനും, അതിനിടയിലാണ് കഴിഞ്ഞ ദിവസം സംഘപരിവാറിലെ തന്നെ തൊഴിലാളി പ്രസ്ഥാനമായ ബി എം എസ് ന്റെ അസംഘടിത്ത തൊഴിലാളി യൂണിയന്റെ മേഖല പ്രസിഡന്റ് ആയി ബിജെപി യിൽ നിന്നും മാറ്റി നിർത്തിപ്പെട്ട മനോജ് കാനാടനെ ബി എം എസ് കോതമംഗലം മേഖല കമ്മിറ്റി പ്രഖ്യാപിച്ചത് . ഈ തീരുമാനം സംഘ പരിവാർ സംഘടനകൾക്കുള്ളിൽ വൻ എതിർപ്പിന് കാരണമായി. സംഘ പരിവാറിലെ ബിജെപി സംഘടനയിൽ നിന്നും ശിക്ഷണ നടപടികൊടുത്ത വ്യക്തിയെ ഉടൻ തന്നെ സംഘ പരിവാറിലെ തന്നെ ബി എം എസ് ൽ ചുമതലയിലെത്തിയത് എങ്ങനെയെന്ന ചർച്ചകളും വിവാദങ്ങളും മുറുകി. സംഘ പരിവാർ വിഷയത്തിലിധപെടുകയും പ്രശ്നം ബി എം എസ് ന്റെ ജില്ലാ -സംസ്ഥാന നേതൃത്വത്തിൽ എത്തുകയും തുടർന്ന് ബി എം എസ് ജില്ലാ നേതൃത്വം ഇടപെട്ടുകൊണ്ട് കോതമംഗലം മേഖല കമ്മിറ്റിയോട് ഉടൻ നടപടിയെടുക്കുവാൻ നിർദേശം നൽകുകയും, മനോജ് കാനാടനെ ബി എം എസ് ന്റെ എല്ലാവിധ ചുമതലകളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ ബി എം എസ് ചുമതലക്ക് കേവലം രണ്ട് ദിവസത്തെ ആയുസ്സ് മാത്രമെ ഉണ്ടായുള്ളൂ.