കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ കെറോണ വൈറസ് വ്യാപനത്തിന് എതിരെ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ “മാനവ സേവ മാധവ സേവ ” എന്ന ദേശീയ അദ്ധ്വക്ഷൻ ജെ പി നഢാജിയുടെ നിർദ്ദേശപ്രകാരം രാജ്യത്ത് മുഴുവൻ സ്ഥലങ്ങളിലും ബി ജെ പിയുടെ നേതൃത്ത്വത്തിൽ പല വ്യജന നമോ കിറ്റ് വിതരണം നടത്തി വരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 3-ാം വാർഡിൽ ഒറ്റക്ക് താമസിക്കുന്ന തീരെ നിർധന കുടുoമ്പത്തിൽ പെട്ട പുത്തൻപുരയ്ക്കൽ കാളിതങ്കമ്മയ്ക്ക് ബി ജെ പി കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാസാഗർ പല വ്യജ്ഞന നമോ കിറ്റ് വിതരണം നടത്തി. ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി പി.വി വിനോദ് കുമാർ, മണ്ഡലം സെക്രട്ടറി സുനിതാ രാജൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ മാരമംഗലം എന്നിവർ പങ്കെടുത്തു.
