കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 8.30 ന് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി ഓമന ദമ്പതികളുടെ മകൻ ഡെനീഷ് (24) ആണ് മരണപ്പെട്ടത്. ജോലി സ്ഥലത്തേക്ക് ബന്ധുവായ യുവാവിനൊപ്പമാണ് ഡെനീഷ് പോയത് വാളറ മൂന്നു കലുങ്ക് ഭാഗത്ത് വച്ചാണ് അപകടം നടന്നത് തൽക്ഷണം ഡെനീഷ് മരണമടഞ്ഞു.കൂടെ ഉണ്ടായിരുന്നയാൾക്ക് ഗുരുതരമായ പരുക്കുകളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡെനീഷിൻ്റെ മൃതദേഹം കോതമംഗലം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ മൂന്ന് മണിക്ക് സംസ്കരിക്കും.
