കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. പിണ്ടിമന ആലിൻ ചുവട് സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ മണിയുടെ മകൻ അമൽ മണി (24) ക്കാണ് ദാരുണാന്ത്യം. പെരുമ്പാവൂർ വെങ്ങോല യൂണിപവർ കമ്പനി ടെക്കനീഷൻ ആയിരുന്നു.
വെങ്ങോലയിൽ വച്ച് കഴിഞ്ഞ ഫെബ്രുവരി 7 ന് ബൈക്കാക്സിഡന്റ് ഉണ്ടായത്. അപകടത്തെ തുടർന്ന് അമലിന്റെ തലച്ചോറിന് ഗുരുതര പരിക്ക് സംഭവിച്ചിരുന്നു. മാതാവ് മീന വെങ്ങോല പൂനൂർ സ്വദേശി .സഹോദരൻ അശ്വിൻ +2 വിദ്യാർത്ഥി. സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടന്നു.
