കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല എന്നിവർ നേതൃത്വം നൽകി. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോതമംഗലം തഹസിൽദാർ അനിൽകുമാർ എം, സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ നിരവധി പേർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.



























































