Connect with us

Hi, what are you looking for?

AGRICULTURE

ആയവനയിൽ വിളഞ്ഞത് 53.4 കിലോ തൂക്കമുള്ള ഭീമൻ ചക്ക

കോതമംഗലം : വീട്ടുവളപ്പിലെ ഭീമൻ ചക്ക ആയവനയിലെ കർഷകർക്ക് ഇടയിൽ കൗതുകമുണർത്തുന്നു’.  ആയവന ഏനാനെല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് ഭീമൻ ചക്ക വിരിഞത്. 53.4 കിലോ ഗ്രാം തൂക്കവും 88 സെന്ററിമീറ്റർ നീളവും മുള്ളതാണിത്. ഈ ഭീമൻ ചക്ക ഇതുവരെയുള്ള തൂക്കത്തിൽ ജില്ലയിൽ ഒന്നാമത് നിൽക്കുന്നു. മുറിക്കാതെ വച്ചിരിക്കുന്ന ഭീമൻ ചക്ക കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്.

ലോക്ഡൗൺ കാലത്ത് മലയാളി വീണ്ടെടുത്ത ഇഷ്ടഭക്ഷണമാണ് ചക്ക. ഇതിനൊപ്പംതന്നെ ചക്കയുടെ വലുപ്പത്തെക്കുറിച്ചുള്ള വാർത്തകളും ഹരമാവുകയാണ്. കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് ആദ്യം വാർത്തയായത്. പിന്നാലെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നുള്ള ചക്കയെത്തി. തൂക്കത്തിലും നീളത്തിലും ഇവ രണ്ടിനെയും മറികടന്ന് തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയുടെ തൂക്കം 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമുണ്ട്.

അഞ്ചലിൽ വിളഞ്ഞ ചക്കയ്ക്ക് 51.5 കിലോ തൂക്കവും വയനാട്ടിലെ ചക്കയ്ക്കാകട്ടെ 52.3 കിലോ തൂക്കവും ആയിരുന്നു. റെക്കോഡ് തൂക്കമുള്ള ചക്കകളെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ച നാരയണൻ തുടർന്ന് പ്ലാവിൽനിന്ന് ചക്ക കയറുകെട്ടി താഴെയിറക്കി. ചക്കയ്ക്കു വലിപ്പം കൂടുതലായതിനാൽ ആയവന കൃഷി ഓഫീസറെ വിവരമറിയിച്ചു. തുടർന്ന് കൃഷി ഓഫീസറുടെ നിർദേശപ്രകാരം തൂക്കി നോക്കിയപ്പോഴാണ് 53.4കിലോ ഉണ്ടെന്നു മനസ്സിലായത്. അഞ്ചലിലെയും വയനാട്ടിലെയും ചക്കകളെ മറികടന്ന് വെമ്പായത്തെ ചക്കക്ക് തൊട്ട് പുറകിൽ എത്താൻ ജില്ലയിലെ കിഴക്കൻ പ്രദേശമായ ആയവനയിലെ ഈ ചക്കയ്ക്ക് കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം.

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

പോത്താനിക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി തലപ്പിള്ളി വീട്ടിൽ അമൽരാജ് (31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റ ഭാഗമായി ജില്ലാ...

CHUTTUVATTOM

പോത്താനിക്കാട്  : കക്കടാശേരി – ഞാറക്കാട് റോഡിൻ്റെ നിർമ്മാണം പുനരാരംഭിക്കാൻ റീ ബിൽഡ് കേരള , കെ എസ് ടി പി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു....

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

പോത്താനിക്കാട് : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് കമ്പംകല്ല് ഭാഗത്ത് താമസിക്കുന്ന ഇടുക്കി കാഞ്ഞാർ പാമ്പ്തൂക്കി മാക്കൽ വീട്ടിൽ നിസാർ (42), കോതമംഗലം ഇളമ്പ്ര തങ്കളം...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!